വടക്കാഞ്ചേരിയുടെ വികസന സ്വപ്നങ്ങൾ
വടക്കാഞ്ചേരിയിലെ യുവാക്കളുടെ വർഷങ്ങളായുള്ള ആവശ്യമാണ് വടക്കാഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മതിൽ കെട്ടി തിരിച്ച് ഗ്രൗഡ് ഏത് കാലാവസ്ഥയിലും കളിയ്ക്കാൻ യോഗ്യമാക്കുക എന്നത്. അതിന് വേണ്ട നടപടികൾ സ്വീകരിക്കുക.
വടക്കാഞ്ചേരിക്കാരും അയൽനാട്ടുക്കാരും ആശ്രയിക്കുന്ന ഓട്ടുപാറ ആശുപ്രതി, റെയിൽവേ സ്‌റ്റേഷൻ എന്നിവടങ്ങളിലെ ബസ് വെയിറ്റിംഗ് ഷെഡ് എത്രയും വേഗം നിർമ്മിച്ച് മഴയിൽ നിന്നും വെയിലിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുക.
വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് പ്രൈവറ്റ് ബസുകൾ നടുറോഡിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും.
ഇതിന് പരിഹാരമായി റോഡിൽ നിന്ന് പുറത്തേയ്ക്ക് നീക്കി Bus Stope way കൾ നിർമിക്കുക.
റെയിൽ വേ മേൽപാലം റോഡിലുള്ള തട്ടുകടകൾ അടക്കമുള്ള റോഡ് സൈഡുകളിൽ വൃത്തിഹീനമായ നിലയിൽ ടാർപായ വലിച്ച് കെട്ടിയും മറ്റും നഗര സൗന്ദര്യം കെടുത്തുന്ന തട്ടുകടകൾക്കും മറ്റു കടകൾക്കും ഒരു ഏകീകൃത രൂപവും നിറവും നൽകി നഗര സൗന്ദര്യം വർദ്ധിപ്പിക്കുക.
പാർട്ടി പരിപാടികൾക്കും മറ്റും പോസ്റ്റർ ഒട്ടിയ്ക്കാനും കൊടി നാട്ടാനും ഒരു സ്ഥിരം സ്ഥലം മാത്രം ഒരുക്കി നൽകി കൃത്യമായ മാനദണ്ഡം പ്രകാരം കൊടിതോരണങ്ങൾ കെട്ടുക. ഉപയോഗശേഷം കൃത്യമായി അഴിച്ച് മാറ്റുന്നതിന് വേണ്ടി മുൻകൂറ് പണം അടച്ച് ഓരോ ദിവസത്തിനും വാടക ഈടാകാം.
KSEB പോസ്റ്റ്റുകളിലും മറ്റു ഇടങ്ങളിലും പോസ്റ്റർ ഒട്ടിയ്ക്കുന്നത് നിരോധിക്കുക.
മുൻസിപാലിറ്റി ,വില്ലേജ്, താലൂക്ക്,KSEB, കൃഷിഭവൻ etc.. തുടങ്ങിയുള്ള ഗവ.ഓഫീസ് സംവീധാനങ്ങൾ ടൗണിൽ നിന്ന് തിരക്ക് ഒഴിഞ്ഞ മറ്റൊരിടത്തേയ്ക്ക് ഒന്നിച്ചൊരു കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിയ്ക്കാൻ വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. അതുവഴി ടൗണിലെ തിരയ്ക്ക് കുറയ്ക്കുവാനും ,പൊതുജനത്തിൻ്റെ ഒരു ഓഫിൽ നിന്ന് മറ്റൊരു ഓഫിസിലേക്കുള്ള നടത്തവും അലച്ചലും ഒഴിവാക്കാം.
വടക്കാഞ്ചേരി സംസ്ഥാന പാതയുടെ അടിയിലൂടെ കടന്ന് പോവുന്ന വാട്ടർ അതോരിറ്റിയുടെ കുടിവെള്ള പൈപ്പ് 40 വർഷം പഴക്കം ഉണ്ടെന്നാണ് അറിവ്... അതിനാലാണ് പല സ്ഥലങ്ങളിൽ ഇടയ്ക്കിടയ്ക്ക് റോഡ് കുത്തി പൊളിക്കേണ്ടി വരുന്നത്. അതിന് പരിഹാരമായി
അടുത്ത തവണ സംസ്ഥാന പാത ടാറിംഗ് ചെയ്യുന്നതിന് മുമ്പ് പുതിയ കുടിവെള്ള പൈപ്പ് ലൈനും, KSEB, ടെലഫോൺ , കേബിൾ കണക്ഷൻ എന്നിവ വിദേശ രാജ്യങ്ങളിലെ പോലെ ഭൂമിയ്ക്ക് അടിയിലൂടെ ഭാവിയിലെ തകരാറുകൾ റോഡ് കുഴിയ്ക്കാതെ പരിഹരികത്തക വിധം കടത്തിവിടാൻ കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.
നഗരം CCTV നിരീക്ഷണത്തിൽ കൊണ്ടുവരിക.
ടൗണിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വാടക അടിസ്ഥാനത്തിൽ നഗരസഭ ഏറ്റെടുത്ത് പേ പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ട്ടിക്കുക.
ഫുഡ് സ്ട്രീറ്റുകൾ നിർമിക്കുക.
വടക്കാഞ്ചേരി പുഴ ശാശ്വതമായ രീതിയിൽ നവീകരിച്ച് സൗന്ദര്യവൽക്കരണം നടത്തി ബോട്ടിംങ്ങ്, ഫുഡ് കൗണ്ടർ എന്നീ വിനോദ - പാർക്ക് കേന്ദ്രങ്ങൾ സൃഷ്ട്ടിക്കുക.
മംഗലം നീലാറ പോലുള്ള ചെറു തടയിണകളും വെള്ളച്ചാട്ടങ്ങളിലും ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ സൗകര്യങ്ങൾ ഒഴുക്കി നൽകുക.
കുടുംബശ്രീ ഉൽപ്പനങ്ങൾ വിപണം നടത്താൻ ടൗണിൽ സ്ഥിരം സംവിധാനം ഒരുക്കുക.
ഓരോ വാർഡിലും മുൻസി-താലുക്ക് - വില്ലേജ് സേവനങ്ങൾ എളുപ്പത്തിലാക്കുവാൻ ഓൺലൈൻ സെൻ്റെറുകൾ ആരംഭിക്കുക.
ഓരോ ഡിവിഷനിലും PWD 4 U ആപ്പ് മാതൃകയിൽ പരാതി ബോധിപ്പിക്കാൻ ആപ്ലിക്കേഷൻ നിർമ്മിക്കുക. ഇത് വഴി കൗൺസിലർമാർക്ക് കാര്യക്ഷമമായി പ്രവർത്തിയ്ക്കാൻ സാധിയ്ക്കും.
ഓരോ ഡിവിഷനിലും ചികിത്സാ സഹായ കമ്മിറ്റി രൂപികരിക്കുക വഴി ക്യാൻസർ പോലുള്ള രോഗികൾക്ക് ചികിത്സാ മാർഗനിർദ്ദേശങ്ങൾ നൽകുവാനും , സമയബന്ധിതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തി രോഗനിർണയം നടത്തുന്നതിനും ചികിത്സാ സഹായ തുക കണ്ടെത്തുന്നതിനും സാധിയ്ക്കും.
നഗരസഭയിലെ മുഴുവൻ തട്ടുകടകളിലും ഹോട്ടലുകളിലും ഇടയ്ക്കിടയ്ക്ക് മിന്നൽ പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക
പുതിയ വീടുകളുടെ പെർമിറ്റ് നൽകുമ്പോൾ ആ വീടിൻ്റെ പുറത്ത് റോഡിനോട് ചേർന്നുള്ള പരിസരത്തെ ശുചിത്വം കൂടി വീട്ടുക്കാരുടെ ഉത്തരവാദിത്വമാണെന്ന് എഴുതി വാങ്ങുക ഒപ്പം അത് നടപ്പിലാക്കുക.
ഇത് വഴി റോഡിന് ഇരുവശത്തും മൊന്തക്കാട് പിടിച്ച് കിടക്കുന്നത് ഒഴിവാക്കുകയും, പാതയോരങ്ങൾ വ്യതിയാവുകയും , തൊഴിലൊറുപ്പ് തൊഴിലാളികളുടെ അത്തരം പണികൾ കുറച്ച് അവരെ കൃഷി പോലുള്ള ക്രീയാത്മക തൊഴിൽ നൽകി റിസൾട്ട് ഉണ്ടാക്കുവാനും കഴിയും.
വീടുകൾക്ക് പെർമിറ്റ് നൽകുമ്പോൾ റോഡിലേക്ക് ഒരു സ്ട്രീറ്റ് ലൈറ്റ് സൗകര്യം ഒരുക്കാൻ എഴുതി വാങ്ങുക. ഇത് വഴി നഗരസഭയ്ക്ക് നല്ലൊരു സംഖ്യ KSEB തുക ലാഭിയ്ക്കാം. ഇതിന് പ്രത്യുപകാരം എന്ന നിലയ്ക്ക് വീടുകളുടെ ടാക്സ് ഇനത്തിൽ കുറവ് നൽകുക.
ജില്ലാ ആശുപത്രിയിലെ ടോക്കൺ സംവിധാനം ഓൺലൈൻ ബുക്കിംങ്ങിലേക്ക് മാറ്റുക.
ഹോസ്പിറ്റലിലെ താൽക്കാലിക ഒഴിവുകളിലേക്ക് പാലിയേറ്റീവ് സേവന മനോഭവം ഉള്ള യുവതി -യുവാക്കളെ തെരഞ്ഞെടുക്കുക.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും പെരുമാറ്റം നിരീക്ഷിയ്ക്കാൻ റെജിസ്ട്രേഷൻ ഉള്ള ചാരിറ്റി സംഘടനകളിലെ പ്രതിനിധികളും, പൊതുപ്രവർത്തകരും അടങ്ങുന്ന പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുക.
ആശുപത്രിയിലെ നിലവിലെ വികസന സമിതിയിൽ
പ്രദേശത്തെ റെജിസ്ട്രേഡ് ചാരിറ്റി സംഘടനകളിലെ പ്രതിനിധികളെ കൂടി ഉൾപെടുത്തുക.
പൊതുജനത്തിന് പരാതികൾ ബോധിപ്പിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറുകൾ ,PRO നമ്പറുകൾ എന്നിവ ഒരോ ഡിപ്പാർട്ട്മെൻ്റ് ഏരിയയിലും വലുതാക്കി പ്രദർശിപ്പിക്കുക.
ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം മെച്ചപ്പെടുത്തുക.
അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് രോഗികളെ റെഫർ ചെയ്യുന്നത് ഒഴിവാക്കുക.
പുതിയ OPD TRANSFORMATION ബിൽഡിംഗ് പണിയുന്നത് വരെ നിലവിലെ OP വിഭാഗവും, ഫാർമസിയും, ലാബും അനുബന്ധങ്ങളും ഹോസ്പിറ്റലിന് പുറകിലുള്ള വലിയ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റി സ്ഥാപിച്ച് OP രോഗികൾ നിലവിൽ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുക.
ഹോസ്പിറ്റലിൻ്റെ ശുചിത്വ പരിപാലനത്തിന് എതിരെ പ്രവർത്തിക്കുന്ന രോഗികളിൽ നിന്ന് ഫൈൻ ഈടാക്കുക.
അഡ്മിറ്റാവുന്ന ഓരോ രോഗിയ്ക്കും. ഹോസ്പിറ്റലിൽ പാലിക്കേണ്ട ശുചിത്വ നിയമങ്ങൾ, അത് ലംഘിച്ചതിനുള്ള ഫൈൻ നടപടികൾ തുടങ്ങിയ രേഖകൾ നൽകി ഒപ്പിട്ടു വാങ്ങുക.
ഡോക്ടർമാർക്കും, ജീവനക്കാർക്കും രണ്ട് മാസത്തിൽ ഒരിക്കൽ MLA , മുൻസി- ചെയർമാൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ മാർഗനിർദ്ദേശ ക്ലാസുകൾ സംഘടിപ്പിക്കുക.
നഗരസഭയുടെ കീഴിൽ പെരിന്തൽമണ്ണ മോഡലിൽ IAS അക്കദമി പോലുള്ള ഉന്നത വിദ്യഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക.
നഗരസഭയുടെ കീഴിൽ നടക്കുന്ന ഓരോ ദിവസത്തെയും മാസത്തെയും കുടിവെള്ള -മരാമത്ത് etc വർക്കുകളുടെ എസ്റ്റിമേറ്റ് തുക, ഉപയോഗിക്കുന്ന മെൻ്റിരിയൽസ്, കരാറുകാരൻ്റെ പേര് നമ്പർ, AE യുടെ പേര് നമ്പർ എന്നിവ മുൻസിപാലിറ്റി FB പേജിൽ പ്രദർശിപ്പിക്കൂക. അത് വഴി അഴിമതി സാധ്യത കുറയ്ക്കുക.
തെക്കുംകര പഞ്ചായത്തിലെ കരുമത്ര കുളം പോലെ നഗരസഭയിലെ ജലസ്രോതസുകളായ മുഴുവൻ കുളങ്ങളും നവീകരിച്ച് സംരക്ഷിക്കുക.
മീൻ വളർത്താൻ കഴിയുന്ന കുളങ്ങളിൽ മത്സ്യകൃഷി നടത്തി കുളങ്ങളുടെ പരിപാലന ചെലവിനുള്ള പണം അതിൽ നിന്ന് തന്നെ കണ്ടെത്തുക.
നഗരസഭയിലെ UP വിദ്യാർത്ഥികൾക്ക് നിർബന്ധിത നീന്തൽ പരിശീലനം നടത്തുക.
മാസത്തിൽ ഒരിക്കൽ നഗരസഭയുടെ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പോലീസ് -മോട്ടോർ വെഹിക്കിൾ - സ്റ്റുഡൻസ് കേഡറ്റ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുക.
മാസത്തിൽ ഒരിക്കൽ നഗരസഭയിലെ പ്രൈവറ്റ് അടക്കമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് നിയമങ്ങളെ കുറിച്ചും. സർക്കാരിൽ നിന്നും, ഗവ.ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട കൃത്യമായ അവകാശങ്ങളെ കുറിച്ചും വിവരാവകാശ നിയമം 2005 നെ കുറിച്ചും നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി പൗരബോധമുള്ള ഒരു പുതിയ യുവതയെ സൃഷ്ട്ടിയ്ക്കാൻ സാഹചര്യം ഒരുക്കുക.

