Wednesday, April 3, 2024

വയനാട്ടിൽ കടുവ കിണറ്റിൽ വീണു.

 

വയനാട് മൂന്നാനക്കുഴിയിൽ കടുവ കിണറ്റിൽ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്നു രാവിലെയാണ് കടുവയെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. മോട്ടോർ പ്രവർത്തിക്കാതിരിക്കുന്നതിനെ തുടർന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റിൽ കടുവയെ കണ്ടെത്തുന്നത്.



Wednesday, March 27, 2024

കാളിധാരികവധം

 


Sunday, January 28, 2024

ഉത്രാളി പൂരം

 തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. പൂരങ്ങളുടെ ജില്ലയായ തൃശൂർ ജില്ലയിൽ തന്നെയാണ് ഈ പൂരവും നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ളപ്രശസ്തമായ ഒരു അമ്പലമാണ് ഉത്രാളിക്കാവ് അമ്പലം അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ്.

ഉത്രാളിപ്പാടത്തും പരിസരങ്ങളിലും തിങ്ങിനിറയുന്ന ജനലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അകമല കുന്നുകളിലും മരങ്ങളുടെ മുകളിലും സംസ്ഥാന പാതയോരത്തെ പറമ്പുകളിലുമായി തിങ്ങിനിറഞ്ഞു നിൽക്കുന്ന ജനസഞ്ചയം ദൃശ്യചാരുതയുടെ മികവിന്റെ പൂരത്തിനു സാക്ഷികളാകാൻ 24 മണിക്കൂറിൽ താഴെ മാത്രം.വിദേശ ആഭ്യന്തര ടൂറിസ്റ്റുകളും പൂരപ്രേമികളും കേരളത്തിലെ ഏറ്റവും പ്രഗത്ഭരായത വാദ്യകലാകാരന്മാര്‍ തീര്‍ക്കുന്ന നാദപ്രപഞ്ചവും ഗജരാജാക്കന്മാര്‍ അണിനിരന്ന കൂട്ടിയെഴുന്നള്ളിപ്പും ഉത്രാളിക്കാവില്‍ മാത്രം കാണുന്ന കരിമരുന്നിന്റെ രൗദ്രതയും കണ്ട് ആസ്വദിക്കാൻ എല്ലാ പൂര ഉത്സവപ്രേമികളുടെ കണ്ണം മനസ്സം നിറക്കാൻ ഉത്രാളിക്കാവ് ഒരുങ്ങി കഴിഞ്ഞു.

മദ്ധ്യകേരളത്തിലെ പുരാതനമായ വേല ആഘോഷങ്ങളിൽ പ്രമുഖമായ സ്ഥാനമാണു് ഉത്രാളിക്കാവിലെ പൂരത്തിനുള്ളതു്. ഇവിടുത്തെ വാര്‍ഷിക മഹോത്സവമാണ്‌ ഉത്രാളിക്കാവ്‌ പൂരം. ഭദ്രകാളി പ്രധാന ദേവതയായിട്ടുളള ഈ ക്ഷേത്രത്തിലെ പൂര മഹോത്സവം കുംഭമാസത്തിലെ
ആദ്യത്തെ വെള്ളിയാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് ഉത്സവം കൊടിയേറുന്നതു്. ഈ എട്ടു ദിവസവും രാവും പകലും ആനകളുടെ ഘോഷയാത്രയും പാണ്ടിമേളവും പഞ്ചവാദ്യവും ഉണ്ടായിരിക്കും. കാഴ്‌ച്ചക്കാര്‍ ആനന്ദം പകരാന്‍ കേരളത്തിന്‌റെ തനതായ കലാരൂപങ്ങളടെ അവതരണവും ക്ഷേത്ര (ഇതേ ദിവസം തന്നെയാണു് നാലുകിലോമീറ്റർ അകലെയുള്ള പ്രസിദ്ധമായ മച്ചാട്ടുവേലയും). ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപനദിവസമാണു് പൂരവും അതിനോടനുബന്ധിച്ച മറ്റു പരിപാടികളും.

എങ്കക്കാവ്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ ദേശങ്ങളിൽ നിന്നുള്ള മൂന്നു പങ്കുകാരാണു് ഉത്രാളിക്കാവ് വേലയുടെ പ്രധാന നടത്തിപ്പുകാർ. സാധാരണ, ഓരോ ദേശക്കാരും പതിനൊന്നു് ആനകൾ വീതം മൊത്തം 33 ആനകളെ പൂരത്തിനു് എഴുന്നള്ളിക്കുന്നു. ഇതുകൂടാതെ വിവിധ സമുദായക്കാരുടേതായി കുതിരവേല, കാളവേല, ഹരിജൻ വേല എന്നീ പരിപാടികളും മുട്ടിറക്കൽ എന്ന വഴിപാടുചടങ്ങും പതിവുണ്ട്.

ഉത്സവത്തിലെ മറ്റൊരു പ്രശസ്ത ഇനം ഇവിടത്തെ ‘നടപ്പുര’ പഞ്ചവാദ്യം ആണു് . ക്ഷേത്രവാദ്യാസ്വാദകർക്ക് തൃശ്ശൂർ പൂരത്തിന്റെ ‘ഇലഞ്ഞിത്തറ മേളം’(പാണ്ടിമേളം), ‘മഠത്തിൽനിന്നുള്ള വരവ്’(പഞ്ചവാദ്യം), ആറാട്ടുപുഴ ‘കൈതവളപ്പ്’ പാണ്ടിമേളം, ശേഷമുള്ള പഞ്ചാരി ഇവയെപ്പോലെത്തന്നെ പ്രിയങ്കരമാണു് ‘നടപ്പുര’ പഞ്ചവാദ്യവും.

കുന്നുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഉത്സവപ്പറമ്പിന്റെ ഭൂപ്രകൃതിയിലുള്ള പ്രത്യേകത മൂലം അസാമാന്യമായ ശബ്ദഗാംഭീര്യം ജനിപ്പിക്കുന്ന വെടിക്കെട്ടാണു് ഉത്രാളിക്കാവ് പൂരത്തിന്റെപ്രത്യേകത. പൂരദിവസം സന്ധ്യയ്ക്കും പിറ്റേന്നു പുലർച്ചേ നാലുമണിക്കും മത്സരാടിസ്ഥാനത്തിൽ നടക്കുന്ന വെടിക്കെട്ട് സുരക്ഷിതമായും വ്യക്തമായും കണ്ടാസ്വദിക്കാനും ഈ കുന്നുകൾ സൌകര്യപ്രദമാണു്.

യാത്രാസൗകര്യം



തുടക്കമാകും. വടക്കാഞ്ചേരി വിഭാഗത്തിന്റെ ചരിത്രപ്രസിദ്ധമായ നടപ്പുരവാദ്യത്തിന് ടൗണിലെ കരുമരക്കാട് ശിവക്ഷേത്രത്തില്‍ തുടങ്ങും.

കോവിലകത്തും പൂരമെന്നു വിശേഷിപ്പിക്കുന്ന വടക്കാഞ്ചേരി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനു രാജകീയ പ്രൗഡിയോടെ തോക്കേന്തിയ പോലീസ് അകമ്പടിയാകും. മേളത്തിനുപിന്നാലെ ആകാശ ത്തെ മേളപ്പെരുക്കത്തിനും തട്ടകദേ   ശങ്ങള്‍ തിരികൊളുത്തും. ഊഴമനുസരിച്ച് എങ്കക്കാട് വിഭാഗം ആദ്യം കമ്പക്കെട്ടിനു തുടക്കം കുറിക്കും. കൂട്ടിയെഴുന്നള്ളിപ്പിനുശേഷം രാത്രി ഒമ്പതോടെ യാണ് എങ്കക്കാട് വിഭാഗം കരിമരുന്നിനു തീകൊളുത്തുന്നത്.   കുമരനെല്ലൂര്‍ ദേശം വൈകിട്ട് അ ഞ്ചോടെ കമ്പക്കെട്ടിനു തുടക്കം കുറിക്കും. തുടര്‍ന്ന് വടക്കാഞ്ചേരി വിഭാഗവും വെടിക്കെട്ടിനു തീ പകര്‍ന്നു നൽകും. ഉത്രാളിപ്പാടത്തിനിടയിലൂടെ  കടന്നുപോകുന്ന റെയില്‍വേപാതയ്ക്ക് ഇരുവശത്തുമായിരുന്നു എങ്കക്കാട് വിഭാഗത്തിന്റെ വെടിക്കെട്ട് നടക്കുന്നത്.

കുമരനെല്ലൂര്‍, വടക്കാഞ്ചേരി വിഭാഗങ്ങളുടെ വെടിക്കെട്ടിനുശേഷം മൂന്നു ദേശങ്ങളും കാവിന് അഭിമുഖമായി 33 ഗജനിരയുമായി അണിനിരക്കും. തുടര്‍ന്ന് കൂട്ടിഎഴുന്നള്ളിപ്പും കുടമാറ്റവും നമുക്ക് കാണാൻ സാധിക്കും. കാവും പരിസരവും പരമ്പരാഗത നാടന്‍ കലാരൂപങ്ങള്‍ കൊണ്ട് സജീവമാകും. ഹരിജന്‍ വേല കാവില്‍ കയറുന്നതോടെ ഉത്രാളിക്കാവ് പൂരത്തിന്റെ പകല്‍ ചടങ്ങുകള്‍ക്കു സമാപനമാകും. പൂരരാത്രിയില്‍ ടൗണിലെ കരുമരക്കാട് ശിവക്ഷേത്രത്തില്‍ വടക്കാഞ്ചേരി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ സാംസ്കാരിക കാലാപരിപാടികളും അരങ്ങേറും. രാത്രിയില്‍ പകല്‍പൂരത്തിന്റെ ആവര്‍ത്തനം ഉണ്ടാകും.അന്നു പുലര്‍ച്ചെ 4.45ന് പടക്കങ്ങള്‍കൊണ്ട് തീര്‍ത്ത പന്തലില്‍ കരിമരുന്നിന്റെ കലാശപ്പൊരിൽ കഴിഞ്ഞാൽ എല്ലാം അവസാനിക്കും. എല്ലാവർക്കും ഇരുപത്തി നാലു മണിക്കൂർ എല്ലാം കണ്ട് കേട്ട് ആസ്വദിക്കാൻ കിട്ടുന്ന ഒരു അവസരം. ഒരു കാര്യം ശ്രദ്ധിക്കുക, ഭയങ്കര ചൂടാണ്, ആവശ്യമായ ഭക്ഷണ സാധനങ്ങൾ, കുടിക്കാനുള്ള വെള്ളം ഇവ കരുതുക.അതു പോലെ എറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുക, പ്രതേകിച്ച് പാർക്കിങ്ങിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം. യാതൊരു തരത്തിലും ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ട്രാഫിക്ക് നിയമങ്ങൾ പാലിക്കുക, കാരണം വലിയ തിരക്കാണ്, എന്തെങ്കിലും ഒരു അത്യാഹിതം ഉണ്ടായാൽ തടസങ്ങൾ ഉണ്ടാകാൻ പാടില്ല. നമുക്കെല്ലാം ഓർമ്മയുണ്ടല്ലോ പണ്ട് 2013 ൽ വെടിക്കെട്ടു സമയത്ത് ഉണ്ടായ ട്രയിൻ അപകടം. എല്ലാവരും പൂരം കാണുന്നതോടൊപ്പം സുരക്ഷിതമായ സ്ഥലങ്ങളിൽ നിൽക്കാൻ ശ്രദ്ധിക്കണം.

മുകളിൽ പറഞ്ഞിരിക്കുന്ന ലിസ്റ്റ് അപൂർണമാണ്.ആനകളുടെയും മറ്റു കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാം..മുകളിൽ കാണുന്ന ആനകളിൽ എല്ലാം കാണണമെന്നില്ല. ചിലപ്പോൾ കൂടുകയോ കുറയുകയോ ചെയ്യാം,അന്തിമമായ തീരുമാനം ഒരോ ദേശക്കാർക്കാണ്.

Location Google Maps https://goo.gl/maps/ERF3hxoqFne9rD5J7

….ഹാരിസ് നൂഹൂ….

Friday, December 1, 2023

വടക്കാഞ്ചേരിയുടെ വികസന സ്വപ്നങ്ങൾ

 വടക്കാഞ്ചേരിയിലെ യുവാക്കളുടെ വർഷങ്ങളായുള്ള ആവശ്യമാണ് വടക്കാഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് മതിൽ കെട്ടി തിരിച്ച് ഗ്രൗഡ് ഏത് കാലാവസ്ഥയിലും കളിയ്ക്കാൻ യോഗ്യമാക്കുക എന്നത്. അതിന് വേണ്ട നടപടികൾ  സ്വീകരിക്കുക.


വടക്കാഞ്ചേരിക്കാരും അയൽനാട്ടുക്കാരും ആശ്രയിക്കുന്ന ഓട്ടുപാറ ആശുപ്രതി, റെയിൽവേ സ്‌റ്റേഷൻ എന്നിവടങ്ങളിലെ ബസ് വെയിറ്റിംഗ് ഷെഡ് എത്രയും വേഗം നിർമ്മിച്ച് മഴയിൽ നിന്നും വെയിലിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കുക.


വടക്കാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് പ്രൈവറ്റ് ബസുകൾ നടുറോഡിൽ നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും.

ഇതിന് പരിഹാരമായി റോഡിൽ നിന്ന് പുറത്തേയ്ക്ക് നീക്കി Bus Stope way കൾ നിർമിക്കുക.


റെയിൽ വേ മേൽപാലം റോഡിലുള്ള തട്ടുകടകൾ അടക്കമുള്ള റോഡ് സൈഡുകളിൽ വൃത്തിഹീനമായ നിലയിൽ ടാർപായ വലിച്ച് കെട്ടിയും മറ്റും നഗര സൗന്ദര്യം കെടുത്തുന്ന തട്ടുകടകൾക്കും മറ്റു കടകൾക്കും ഒരു ഏകീകൃത രൂപവും നിറവും നൽകി നഗര സൗന്ദര്യം വർദ്ധിപ്പിക്കുക.


പാർട്ടി പരിപാടികൾക്കും മറ്റും പോസ്റ്റർ ഒട്ടിയ്ക്കാനും കൊടി നാട്ടാനും ഒരു സ്ഥിരം സ്ഥലം മാത്രം ഒരുക്കി നൽകി കൃത്യമായ മാനദണ്ഡം പ്രകാരം കൊടിതോരണങ്ങൾ കെട്ടുക.  ഉപയോഗശേഷം കൃത്യമായി അഴിച്ച് മാറ്റുന്നതിന് വേണ്ടി മുൻകൂറ് പണം അടച്ച് ഓരോ ദിവസത്തിനും വാടക ഈടാകാം.


KSEB പോസ്റ്റ്റുകളിലും മറ്റു ഇടങ്ങളിലും പോസ്റ്റർ ഒട്ടിയ്ക്കുന്നത് നിരോധിക്കുക.


മുൻസിപാലിറ്റി ,വില്ലേജ്, താലൂക്ക്,KSEB, കൃഷിഭവൻ etc.. തുടങ്ങിയുള്ള ഗവ.ഓഫീസ് സംവീധാനങ്ങൾ ടൗണിൽ നിന്ന് തിരക്ക് ഒഴിഞ്ഞ മറ്റൊരിടത്തേയ്ക്ക് ഒന്നിച്ചൊരു കോമ്പൗണ്ടിലേക്ക് മാറ്റി സ്ഥാപിയ്ക്കാൻ വേണ്ട മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. അതുവഴി ടൗണിലെ തിരയ്ക്ക് കുറയ്ക്കുവാനും ,പൊതുജനത്തിൻ്റെ ഒരു ഓഫിൽ നിന്ന് മറ്റൊരു ഓഫിസിലേക്കുള്ള നടത്തവും അലച്ചലും ഒഴിവാക്കാം. 


വടക്കാഞ്ചേരി സംസ്ഥാന പാതയുടെ അടിയിലൂടെ കടന്ന് പോവുന്ന വാട്ടർ അതോരിറ്റിയുടെ കുടിവെള്ള പൈപ്പ് 40 വർഷം പഴക്കം ഉണ്ടെന്നാണ് അറിവ്... അതിനാലാണ് പല സ്ഥലങ്ങളിൽ ഇടയ്ക്കിടയ്ക്ക് റോഡ് കുത്തി പൊളിക്കേണ്ടി വരുന്നത്. അതിന് പരിഹാരമായി

അടുത്ത തവണ സംസ്ഥാന പാത ടാറിംഗ് ചെയ്യുന്നതിന് മുമ്പ് പുതിയ കുടിവെള്ള പൈപ്പ് ലൈനും, KSEB, ടെലഫോൺ , കേബിൾ കണക്ഷൻ എന്നിവ വിദേശ രാജ്യങ്ങളിലെ പോലെ ഭൂമിയ്ക്ക് അടിയിലൂടെ ഭാവിയിലെ തകരാറുകൾ റോഡ് കുഴിയ്ക്കാതെ പരിഹരികത്തക വിധം കടത്തിവിടാൻ കൃത്യമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.


നഗരം CCTV നിരീക്ഷണത്തിൽ കൊണ്ടുവരിക.



ടൗണിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വാടക അടിസ്ഥാനത്തിൽ നഗരസഭ ഏറ്റെടുത്ത് പേ പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ട്ടിക്കുക.


ഫുഡ് സ്ട്രീറ്റുകൾ നിർമിക്കുക.


വടക്കാഞ്ചേരി പുഴ ശാശ്വതമായ രീതിയിൽ നവീകരിച്ച് സൗന്ദര്യവൽക്കരണം നടത്തി ബോട്ടിംങ്ങ്, ഫുഡ് കൗണ്ടർ എന്നീ വിനോദ - പാർക്ക് കേന്ദ്രങ്ങൾ സൃഷ്ട്ടിക്കുക.


മംഗലം നീലാറ പോലുള്ള ചെറു തടയിണകളും വെള്ളച്ചാട്ടങ്ങളിലും ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാൻ സൗകര്യങ്ങൾ ഒഴുക്കി നൽകുക.


കുടുംബശ്രീ ഉൽപ്പനങ്ങൾ വിപണം നടത്താൻ ടൗണിൽ സ്ഥിരം സംവിധാനം ഒരുക്കുക.


ഓരോ വാർഡിലും മുൻസി-താലുക്ക് - വില്ലേജ്‌ സേവനങ്ങൾ എളുപ്പത്തിലാക്കുവാൻ ഓൺലൈൻ സെൻ്റെറുകൾ ആരംഭിക്കുക.


ഓരോ ഡിവിഷനിലും PWD 4 U ആപ്പ് മാതൃകയിൽ പരാതി ബോധിപ്പിക്കാൻ ആപ്ലിക്കേഷൻ നിർമ്മിക്കുക. ഇത് വഴി കൗൺസിലർമാർക്ക് കാര്യക്ഷമമായി പ്രവർത്തിയ്ക്കാൻ സാധിയ്ക്കും.


ഓരോ ഡിവിഷനിലും ചികിത്സാ സഹായ കമ്മിറ്റി രൂപികരിക്കുക വഴി ക്യാൻസർ പോലുള്ള രോഗികൾക്ക് ചികിത്സാ മാർഗനിർദ്ദേശങ്ങൾ നൽകുവാനും , സമയബന്ധിതമായി മെഡിക്കൽ ക്യാമ്പുകൾ നടത്തി രോഗനിർണയം നടത്തുന്നതിനും ചികിത്സാ സഹായ തുക കണ്ടെത്തുന്നതിനും സാധിയ്ക്കും.


നഗരസഭയിലെ മുഴുവൻ തട്ടുകടകളിലും ഹോട്ടലുകളിലും ഇടയ്ക്കിടയ്ക്ക് മിന്നൽ പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുക


പുതിയ വീടുകളുടെ പെർമിറ്റ് നൽകുമ്പോൾ ആ വീടിൻ്റെ പുറത്ത് റോഡിനോട് ചേർന്നുള്ള പരിസരത്തെ ശുചിത്വം കൂടി വീട്ടുക്കാരുടെ ഉത്തരവാദിത്വമാണെന്ന് എഴുതി വാങ്ങുക ഒപ്പം അത് നടപ്പിലാക്കുക.

ഇത് വഴി റോഡിന് ഇരുവശത്തും മൊന്തക്കാട് പിടിച്ച് കിടക്കുന്നത് ഒഴിവാക്കുകയും, പാതയോരങ്ങൾ വ്യതിയാവുകയും , തൊഴിലൊറുപ്പ് തൊഴിലാളികളുടെ അത്തരം പണികൾ കുറച്ച് അവരെ കൃഷി പോലുള്ള ക്രീയാത്മക തൊഴിൽ നൽകി റിസൾട്ട് ഉണ്ടാക്കുവാനും കഴിയും.


വീടുകൾക്ക് പെർമിറ്റ് നൽകുമ്പോൾ റോഡിലേക്ക് ഒരു സ്ട്രീറ്റ് ലൈറ്റ് സൗകര്യം ഒരുക്കാൻ എഴുതി വാങ്ങുക. ഇത് വഴി നഗരസഭയ്ക്ക് നല്ലൊരു സംഖ്യ  KSEB തുക ലാഭിയ്ക്കാം. ഇതിന് പ്രത്യുപകാരം എന്ന നിലയ്ക്ക് വീടുകളുടെ ടാക്സ് ഇനത്തിൽ കുറവ് നൽകുക.


ജില്ലാ ആശുപത്രിയിലെ ടോക്കൺ സംവിധാനം ഓൺലൈൻ ബുക്കിംങ്ങിലേക്ക് മാറ്റുക.


ഹോസ്പിറ്റലിലെ താൽക്കാലിക ഒഴിവുകളിലേക്ക് പാലിയേറ്റീവ് സേവന മനോഭവം ഉള്ള യുവതി -യുവാക്കളെ തെരഞ്ഞെടുക്കുക.


ഡോക്ടർമാരുടെയും ജീവനക്കാരുടെയും പെരുമാറ്റം നിരീക്ഷിയ്ക്കാൻ റെജിസ്ട്രേഷൻ ഉള്ള ചാരിറ്റി സംഘടനകളിലെ പ്രതിനിധികളും, പൊതുപ്രവർത്തകരും അടങ്ങുന്ന പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുക.


ആശുപത്രിയിലെ നിലവിലെ വികസന സമിതിയിൽ

പ്രദേശത്തെ റെജിസ്ട്രേഡ് ചാരിറ്റി സംഘടനകളിലെ പ്രതിനിധികളെ കൂടി ഉൾപെടുത്തുക.


പൊതുജനത്തിന് പരാതികൾ ബോധിപ്പിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറുകൾ ,PRO നമ്പറുകൾ എന്നിവ ഒരോ ഡിപ്പാർട്ട്മെൻ്റ് ഏരിയയിലും വലുതാക്കി പ്രദർശിപ്പിക്കുക.


ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗം മെച്ചപ്പെടുത്തുക.


അനാവശ്യമായി മെഡിക്കൽ കോളേജിലേക്ക് രോഗികളെ റെഫർ ചെയ്യുന്നത് ഒഴിവാക്കുക.


പുതിയ OPD TRANSFORMATION ബിൽഡിംഗ് പണിയുന്നത് വരെ നിലവിലെ OP വിഭാഗവും, ഫാർമസിയും, ലാബും അനുബന്ധങ്ങളും ഹോസ്പിറ്റലിന് പുറകിലുള്ള വലിയ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റി സ്ഥാപിച്ച് OP രോഗികൾ നിലവിൽ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണുക.


ഹോസ്പിറ്റലിൻ്റെ ശുചിത്വ പരിപാലനത്തിന് എതിരെ പ്രവർത്തിക്കുന്ന രോഗികളിൽ നിന്ന് ഫൈൻ ഈടാക്കുക.


അഡ്മിറ്റാവുന്ന ഓരോ രോഗിയ്ക്കും. ഹോസ്പിറ്റലിൽ പാലിക്കേണ്ട ശുചിത്വ നിയമങ്ങൾ, അത് ലംഘിച്ചതിനുള്ള ഫൈൻ നടപടികൾ തുടങ്ങിയ രേഖകൾ നൽകി ഒപ്പിട്ടു വാങ്ങുക.


ഡോക്ടർമാർക്കും, ജീവനക്കാർക്കും രണ്ട് മാസത്തിൽ ഒരിക്കൽ MLA , മുൻസി- ചെയർമാൻ എന്നിവരുടെ അദ്ധ്യക്ഷതയിൽ മാർഗനിർദ്ദേശ ക്ലാസുകൾ സംഘടിപ്പിക്കുക.


നഗരസഭയുടെ കീഴിൽ പെരിന്തൽമണ്ണ മോഡലിൽ IAS അക്കദമി പോലുള്ള ഉന്നത വിദ്യഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുക.


നഗരസഭയുടെ കീഴിൽ നടക്കുന്ന ഓരോ ദിവസത്തെയും മാസത്തെയും കുടിവെള്ള -മരാമത്ത് etc വർക്കുകളുടെ എസ്റ്റിമേറ്റ് തുക, ഉപയോഗിക്കുന്ന മെൻ്റിരിയൽസ്‌, കരാറുകാരൻ്റെ പേര് നമ്പർ, AE യുടെ പേര് നമ്പർ എന്നിവ മുൻസിപാലിറ്റി FB പേജിൽ പ്രദർശിപ്പിക്കൂക. അത് വഴി അഴിമതി സാധ്യത കുറയ്ക്കുക.


തെക്കുംകര പഞ്ചായത്തിലെ കരുമത്ര കുളം പോലെ നഗരസഭയിലെ ജലസ്രോതസുകളായ മുഴുവൻ കുളങ്ങളും നവീകരിച്ച് സംരക്ഷിക്കുക.


മീൻ വളർത്താൻ കഴിയുന്ന കുളങ്ങളിൽ മത്സ്യകൃഷി നടത്തി കുളങ്ങളുടെ പരിപാലന ചെലവിനുള്ള പണം അതിൽ നിന്ന് തന്നെ കണ്ടെത്തുക.


നഗരസഭയിലെ UP വിദ്യാർത്ഥികൾക്ക് നിർബന്ധിത നീന്തൽ പരിശീലനം നടത്തുക.


മാസത്തിൽ ഒരിക്കൽ നഗരസഭയുടെ കീഴിലുള്ള മുഴുവൻ സ്കൂളുകളിലും പോലീസ് -മോട്ടോർ വെഹിക്കിൾ - സ്റ്റുഡൻസ് കേഡറ്റ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നൽകുക.


മാസത്തിൽ ഒരിക്കൽ നഗരസഭയിലെ പ്രൈവറ്റ് അടക്കമുള്ള കോളേജ് വിദ്യാർത്ഥികൾക്ക് നിയമങ്ങളെ കുറിച്ചും. സർക്കാരിൽ നിന്നും, ഗവ.ഓഫീസുകളിൽ നിന്നും ലഭിക്കേണ്ട കൃത്യമായ അവകാശങ്ങളെ കുറിച്ചും വിവരാവകാശ നിയമം 2005 നെ കുറിച്ചും നിയമ വിദക്തരുടെ നേതൃത്വത്തിൽ ക്ലാസുകൾ നൽകി പൗരബോധമുള്ള ഒരു പുതിയ യുവതയെ സൃഷ്ട്ടിയ്ക്കാൻ സാഹചര്യം ഒരുക്കുക.

Sunday, December 11, 2022

രൂക്ഷമായ കാട്ടാന ശല്യം; മലയോര കാർഷിക പ്രദേശമായ വടക്കാഞ്ചേരി മേഖലയിലെ റമ്പർ കർഷകർ പ്രതിസന്ധിയിൽ .

കുതിരാൻ തുരങ്ക പാത യാഥാർത്ഥ്യമായതോടെ വാഴാനി വനമേഖലയിലേക്ക് കടന്ന കാട്ടാന കൂട്ടങ്ങൾ മച്ചാട്, വടക്കാഞ്ചേരി വനം റേഞ്ചുകൾക്ക് കീഴിൽ വരുന്ന ജനവാസ മേഖലയിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
വിഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
മിക്കപ്പോഴും രാത്രിയിലോ പുലർച്ചയോട് കൂടിയ സമയത്തോ ആണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്നത്.
കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യം മൂലം മേഖലയിൽ മറ്റു കൃഷികൾ ഒഴിവാക്കി കൂടുതൽ പേരും റബ്ബർ കൃഷിയാണ് അവലംബിച്ചു വരുന്നത് .

എന്നാൽ കഴിഞ്ഞ ഒരു വർഷമായുള്ള കാട്ടാന ആക്രമണത്തെ തുടർന്ന് പല റബ്ബർ തോട്ടങ്ങളിലും ടാപ്പിംഗ് തൊഴിലാളികൾ പണി നിർത്തി പോവുകയാണെന്ന് കർഷകനും x സർവീസ് മേന്നു മായ ശ്രീ.തിരുമേനി ഇന്ന് തന്റെ ചേപ്പലക്കോടുള്ള പുരയിടത്തിലെ റമ്പർ തോട്ടത്തിൽ വെച്ച് പറഞ്ഞു.

ആന പേടി മൂലം ടാപ്പിംഗ് തൊഴിലാളികളെ കിട്ടാത്തതിനാൽപകുതിയിലേറെ റബ്ബർ മരങ്ങളിലും ടാപ്പിംഗ് നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാട്ടാന ശല്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന കർഷകർ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ശ്രീ തിരുമേനിയുടെ റബർ തോട്ടത്തോട് ചേർന്ന് കിടക്കുന്ന ജയൻ ചേപ്പലക്കോടിന്റെ വാഴത്തോട്ടമാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചത് .

ഒരു തെങ്ങും കാട്ടാനകൾ കുത്തി മറിച്ച് നശിപ്പിച്ചിരുന്നു.
വടക്കാഞ്ചേരി വാർത്തകർ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
 .

Wednesday, August 12, 2020

അറിയിപ്പ്

 Xghhj